പൂക്കള്‍
പ്ലാസ്റ്റിക് ഉറയില്‍ വാങ്ങി
ഇന്‍റര്‍ലോക്ക് മുറ്റത്തൊരു
തമിഴ്നാടന്‍ പൂക്കളം.
പരസ്യങ്ങള്‍ക്കിടയില്‍
ഹ്രസ്വമായ വാര്‍ത്തകള്‍.
കാണം വില്‍ക്കാനുള്ള
മാനവന്‍റെ നെട്ടോട്ടം.
പുസ്തകച്ചന്തകളില്‍
നളിനി ജമീല.
മംഗലാപുരം
തീവണ്ടിയാപ്പീസില്‍
ഉടുതുണിപോലും
മോഷ്ടിക്കപ്പെട്ട്
മാവേലി...
ഉടുതുണിപോലും
ReplyDeleteമോഷ്ടിക്കപ്പെട്ട്...
ഉടുതുണി നഷ്ടപ്പെട്ടത് പോട്ടെ.. ഈ മാവേലി എന്തിനു മംഗലാപുരം തീവണ്ടിയാപ്പീസില്‍ പോയി..പാതാളത്തു നിന്നുള്ള ട്രെയിനിന് അവിടെയാണോ ലാസ്റ്റ് സ്റ്റോപ്പ്.
ReplyDeleteകാണം വില്‍ക്കാനുള്ള
ReplyDeleteമാനവന്‍റെ നെട്ടോട്ടം.
കൊള്ളാം ഓണവിശേഷങ്ങള്‍ നല്ല വരികള്‍ ഇഷ്ടപ്പെട്ടു
ഓണാശംസകള്‍
എഴുത്ത് തുടരൂ..പുതിയ പോസ്റ്റുകള്‍ വരട്ടെ..
ReplyDeleteന്നാ..പിടിച്ചോ, മഷിപുരളാത്ത എന്റെ ഈ ഓണാശംസയും!
ReplyDeletehappy onam....!
ReplyDeleteകവിത നന്നായിരിക്കുന്നു.ബ്ലോത്രത്തില്‍ എന്റെ അഭിമുഖത്തിനിട്ട കമേന്റ് കണ്ടാണ് ഇവിടം വന്നത്.
ReplyDelete