Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, August 27, 2009

മാവേലി

..................................................
പൂക്കള്‍
പ്ലാസ്റ്റിക് ഉറയില്‍ വാങ്ങി
ഇന്‍റര്‍ലോക്ക് മുറ്റത്തൊരു
തമിഴ്നാടന്‍ പൂക്കളം.


പരസ്യങ്ങള്‍ക്കിടയില്‍
ഹ്രസ്വമായ വാര്‍ത്തകള്‍.


കാണം വില്‍ക്കാനുള്ള
മാനവന്‍റെ നെട്ടോട്ടം.


പുസ്തകച്ചന്തകളില്‍
നളിനി ജമീല.


മംഗലാപുരം
തീവണ്ടിയാപ്പീസില്‍
ഉടുതുണിപോലും
മോഷ്ടിക്കപ്പെട്ട്
മാവേലി...